Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Mission

Wayanad

ലൈ​ഫ് മി​ഷ​ൻ; ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 27,707 വീ​ടു​ക​ൾ

ക​ൽ​പ്പ​റ്റ: സ​മ​ഗ്ര പാ​ർ​പ്പി​ട പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 27,707 വീ​ടു​ക​ൾ.

ജി​ല്ല​യി​ലെ 23 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യാ​ണ് ഇ​ത്ര​യും വീ​ടു​ക​ൾ ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ 33,174 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ഇ​തി​ൽ 27,707 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കി. 5,467 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്.

ഭൂ ​ഭ​വ​ന​ര​ഹി​ത​രാ​യ എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ വീ​ട് ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ട്, പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം എ​ന്നി​വ ന​ൽ​കി ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പാ​ക്കു​ക​യാ​ണ്.

വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, തോ​ട്ടം, പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ ക​ഴി​യു​ന്ന​വ​ർ, ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ. ലൈ​ഫ് 2020 ഭ​വ​ന​ര​ഹി​ത പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട 4,365 പേ​രി​ൽ 2,565 പേ​രു​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ലൈ​ഫ് 2020 ഭൂ​ര​ഹി​ത​ഭ​വ​ന​ര​ഹി​ത വി​ഭാ​ഗ​ത്തി​ൽ 91 പേ​രാ​ണ് ക​രാ​ർ വ​ച്ച​ത്. ഇ​തി​ൽ 72 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പി​ഇ​പി ഭ​വ​ന​ര​ഹി​ത വി​ഭാ​ഗ​ത്തി​ൽ 377 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 286 ഉം ​ഇ​പി​ഇ​പി ഭൂ​ര​ഹി​ത​ഭ​വ​ന​ര​ഹി​ത​രി​ൽ 116 പേ​രി​ൽ 19 വീ​ടു​ക​ളു​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പി​എം​എ​വൈ (ജി) ​പ​ദ്ധ​തി​യി​ൽ 3,553 പേ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​തി​ൽ 2,333 പേ​രു​ടെ വീ​ട് പൂ​ർ​ത്തി​യാ​യി. പി​എം​എ​വൈ (അ​ർ​ബ​ൻ) പ​ദ്ധ​തി​യി​ൽ 5,229 ക​രാ​റു​കാ​രി​ൽ 3,908 ആ​ളു​ക​ൾ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. വ​കു​പ്പ് മു​ഖേ​ന 2,827 പേ​ർ ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യും 2,788 പേ​രു​ടെ വീ​ടു​ക​ൾ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു.

ജി​ല്ല​യി​ൽ മ​ന​സോ​ടി​ത്തി​രി മ​ണ്ണ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മീ​ന​ങ്ങാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​ക​ളി​ൽ നി​ന്നാ​യി 100.25 സെ​ന്‍റ് ഭൂ​മി ല​ഭ്യ​മാ​വു​ക​യും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ഭ​വ​ന നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​താ​യും ലൈ​ഫ് മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Kerala

ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ളു​ടെ ക​ട​ബാ​ധ്യ​ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്: ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫ് ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്പ​തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണി​ത വീ​ടു​ക​ളു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത പു​തു​താ​യി ഭ​ര​ണ​മേ​ൽ​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്.

നാ​ലു ല​ക്ഷം രൂ​പ ചെ​ല​വി​ടു​ന്ന ലൈ​ഫ് വീ​ടു​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​തം ഒ​രു ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ്. 80,000 രൂ​പ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ്. ഹ​ഡ്ക്കോ​യി​ൽ നി​ന്നു​ള്ള 2.20 ല​ക്ഷം രൂ​പ​യു​ടെ ക​ടം പൂ​ർ​ണ​മാ​യും അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തി​രി​ച്ച​ട​ക്കേ​ണ്ട​ത് പു​തി​യ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക​ളാ​ണ്. ഇ​തോ​ടെ ക​ട​ക്കെ​ണി​യി​ലാ​കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​വി പ്ര​വ​ർ​ത്ത​നം സ്തം​ഭ​ന​ത്തി​ലാ​കും.

ലൈ​ഫ് മി​ഷ​ന്‍റെ പ​കു​തി​യോ​ളം വീ​ടു​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​ര​മു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​മു​ണ്ട്. ഒ​രു വീ​ടി​ന് ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ഗ്രാ​മ​ങ്ങ​ളി​ൽ 72,000 രൂ​പ​യു​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​തം അ​ര ല​ക്ഷം രൂ​പ മാ​ത്രം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ന​ഗ​ര​ങ്ങ​ളി​ൽ ര​ണ്ടു ല​ക്ഷം രൂ​പ​യും ഗ്രാ​മ​ങ്ങ​ളി​ൽ 2.80 ല​ക്ഷം രൂ​പ​യും ന​ൽ​ക​ണം.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സിം​ഹ​ഭാ​ഗ​വും മു​ട​ക്കേ​ണ്ടി വ​രു​ന്ന ഭ​വ​ന പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫും കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ട്ട​മാ​യി ബി​ജെ​പി​യും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ്. 35 ശ​ത​മാ​ന​ത്തി​ല​ധി​കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ​ത്തു​വ​ർ​ഷ​മാ​യി ഭ​രി​ക്കു​ന്ന​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Latest News

Up